മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർ ഇനി ഇരുമ്പഴിക്കുള്ളിൽ

കണ്ണൂർ : മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടു​ന്ന​വ​ര്‍​ക്ക് ജ​യി​ല​റ​യൊ​രു​ക്കി പോ​ലീ​സ് കാ​ത്തി​രി​ക്കു​ന്നു. ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് പോ​ലീ​സിന്റെ ഈ ഇ​ട​പെ​ട​ല്‍. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മം ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലെ ജി​ല്ലാ ജ​ഡ്ജി​യും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ലാ​ണ് നടപടിക്ക് തീ​രു​മാ​നം.കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്‌​ട് പ്ര​കാ​രം, ഒ​ളി​ച്ചോ​ട്ട​ക്കാ​ര്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചുമത്തി കേ​സെ​ടു​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: