അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ അഴീക്കൽ സ്വദേശിയും

അഴീക്കൽ: ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ തായ്‌ലൻഡിൽ ഏഷ്യ വേൾഡ് മോഡൽ യുനൈറ്റഡ് നേഷൻസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ അഴീക്കൽ സ്വദേശിയായ മുഹമ്മദ് സഫീർ പങ്കെടുക്കും. അഴീക്കൽ സ്വദേശികളായ ശുഹൈബ മൻസിലിൽ വി.പി.കെ കാസിമിന്റെയും എ.സി ഫാത്തിമയുടെയും മകനായ സഫീർ നിലവിൽ മലപ്പുറം മിനി ഊട്ടിയിൽ പ്രവർത്തിക്കുന്ന ജാമിഅഃ അൽ ഹിന്ദിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സഫീർ ഇസ്‌ലാമിക് സ്റ്റഡീസിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ അറബിക്കിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടന, യുനെസ്കോ, ഇൻറർനാഷണൽ മോണിറ്ററി ഫണ്ട്, അന്താരാഷ്ട്ര തൊഴിലാളി സംഘടന, യു.എൻ.എച്ച്.സി.ആർ തുടങ്ങിയവയുടെ മേധാവികൾ, ലോക രാഷ്ട്ര നേതാക്കൾ എന്നിവർ ലോക സമാധാന സമ്മേളനത്തിൽ വിദ്യാർഥികളുമായി സംവദിക്കും. വിവിധ വിഷയങ്ങളിലുള്ള പേപ്പർ പ്രസന്റേഷനുകൾ, ചർച്ചകൾ സംവാദങ്ങൾ തുടങ്ങിയവയ്ക്ക് സമ്മേളനത്തിൽ അവസരമുണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: