കണ്ണാടിപറമ്പ് കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ

മയ്യിൽ: ക്ഷേത്രങ്ങളിലെ മോഷണം തുടർകഥയാവുമ്പോൾ മയ്യിൽ പോലിസിന്റെ അന്വേഷണ വലയിൽ കുടുങ്ങിയത് കുപ്രസിദ്ധ മോഷ്ടാവ്. പുല്ലൂപ്പി സ്വദേശി സുദേവനാണ് ഇന്നലെ രാത്രി മയ്യിൽ പോലിസിന്റെ വലയിലായത്.

ഇദ്ദേഹത്തെ ഇന്നലെ രാത്രി കണ്ണാടിപറമ്പ് അമ്പലത്തിനു സമീപത്ത് വച്ചാണ് പോലിസ് അറസ്റ്റു ചെയ്തത്.

മദ്യപിച്ചു കാണപ്പെട്ട ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്താണ് തെളിവു സഹിതം മോഷ്ടാവിനെ കണ്ടെത്തിയത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതിയായ സുദേവൻ പോലിസിനു മുമ്പാകെ കണ്ണാടിപറമ്പ് കാനത്തിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ താൻ നടത്തിയ മോഷണത്തിന്റെ ചുരുളഴിച്ചു. മോഷ്ടിച്ച വിളക്കുകൾ താൻ പുതിയ തെരുവിലുള്ള ആക്രി കടയിൽ വിൽപന ചെയ്തതായി പോലിസിനോടു സമ്മതിച്ചതോടെ സുദേവനെയും കൂട്ടി പോലിസ് സംഘം പുതിയതെരുവിലെ കടയിലേക്ക് പോവുകയും തൊണ്ടി മുതലുകൾ കണ്ടെടുക്കുകയുമായിരുന്നു. അടുത്ത കാലത്ത് നടത്തിയ മറ്റു ക്ഷേത്ര മോഷണങ്ങൾക്ക് സുദേവന് ബന്ധമുണ്ടോ എന്ന കാര്യം പോലിസ് അന്വേഷിച്ചു വരികയാണ്.

ഉഴലൂർ ഊട്ടുപുറം ക്ഷേത്രത്തിലടക്കം അടുത്ത കാലത്ത് നടന്ന മോഷണത്തിന്റെ പ്രതികളെ അന്വേഷിക്കുന്നതിനിടയിലാണ് സുദേവൻ പോലിസ് പിടിയിലാവുന്നത്.

പുല്ലുപ്പിയിൽ താമസിച്ചു വരുന്ന സുദേവൻ പട്ടാമ്പി സ്വദേശിയാണ്.

കാനത്തിൽ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽനിന്നും മൂന്നുദിവസം മുൻപ് ഉരുളി നിലവിളക്ക് എന്നിവ നഷ്ടപ്പെട്ടിരുന്നു.പ്രതികളുടെ കൈയിൽ നിന്നും ഇവ കണ്ടെടുത്തു.

കണ്ണാടിപ്പറമ്പ് ഉള്ള കോംപ്ലക്സ് ടീമാണ് പോലീസിനെ വിവരം അറിയിച്ചത്.കൃത്യമായ ഇടപെടൽമൂലം പ്രതികളെ പിടിക്കാൻ സഹായിച്ചതിന് നാട്ടുകാർ ഇവരെ അനുമോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: