മന്ത്രി KT ജലീലിന് കരിങ്കൊടി കാണിച്ച കെ. എസ്‌ ബ്രിഗേഡ് മെംബറും KSU ജില്ലാ സെക്രട്ടറി യുമായ കണ്ണൻ നമ്പ്യാർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ചു

മലപ്പുറം എടപ്പാളിൽ മന്ത്രി KT ജലീലിന് കരിങ്കൊടി കാണിച്ചതിന് കെ. എസ്‌ ബ്രിഗേഡ് മെംബറും KSU ജില്ലാ സെക്രട്ടറി യുമായ കണ്ണൻനമ്പ്യാർക്കെതിരായ പോലീസ് നടപടിക്ക്‌ എതിരെ കെ. എസ് ബ്രിഗേഡ് ഓൺലൈൻ പ്രതിഷേധയോഗം ചേർന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവർത്തകരെ ലാത്തിയും കയ്യൂക്കുംകൊണ്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ആണ് പോലീസ് തീരുമാനമെങ്കിൽ സമരം ശക്തമാക്കാൻ തന്നെയാണ് തീരുമാനമെന്ന് ചീഫ് അഡ്മിൻ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള KS ബ്രിഗേഡ് മെമ്പർമാർ പ്രതിഷേധം രേഖപ്പെടുത്തി. സന്തോഷ് കുമാർ ,അഭിത പാപ്പിനിശ്ശേരി കണ്ണൂർ ,സജ്ജാദ് മലപ്പുറം ,തോമസ് കളരിക്കൽ കൊല്ലം ,ഷിബു ,തിരുവനന്തപുരം , ഷാജു പവിത്രൻ,സയ്യിദ് മുണ്ടയാട് ഷൈജു അമ്മാനപാറ, UAE , അനിൽ കുമാർ,നിയാസ് ചെണ്ടയാട് , നൗഷാദ് കിഴുന്ന ഒമാൻ , സുരേഷ് ,അനീഷ് ബാബു ,നിഹാസ് ഖത്തർ രൺദീപ് ,ബിജേഷ് ബാലൻ ബഹറൈൻ ഉണ്ണികൃഷ്ണൻ ,ഫെർണാണ്ടസ് കുവൈറ്റ് ,മുഹമ്മദാലി കൂടാളി ,ഷബ്‌നാസ് ,സമീർ ,റഫീഖ് വെളിയമ്പ്ര സൗദി എന്നിവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: