ചേലേരി ഗവ. മാപ്പിള എൽ.പി സ്കൂൾ നൂറാം വാർഷികത്തിന് തുടക്കമായി

ചേലേരി : ചേലേരി ഗവ. എൽ.പി സ്കൂൾ നൂറാം വാർഷികത്തിന് പ്രൗഢോജ്വല തുടക്കം. അമ്പതിലധികം പരിപാടികളുമായിമായി ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം വാർഷികത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ശ്രീമതി ടീച്ചർ എം.പി നിർവ്വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ താഹിറ അധ്യക്ഷയായി. കണ്ണൂർ ബ്ലോക് മെമ്പർ കെ.വി ശക്കീൽ, എടക്കാട് ബ്ലോക് മെമ്പർമാരായ കെ പത്മിനി ടീച്ചർ, കെ അനിൽ കുമാർ, വാർഡ് മെമ്പർ ശാഹുൽ ഹമീദ്, ശശിധരൻ, അഡ്വ. അബ്ദുൾ കരീം ചേലേരി സംസാരിച്ചു. എൽ.എസ്.എസ്, എസ്.എസ്.എൽ.സി വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. നിസാർ കടമ്പേരി & പാർട്ടി അവതരിപ്പിച്ച വിസ്മയിപ്പിക്കുന്ന മാജിക് ഷോ ഉദ്ഘാടന പരിപാടിക്ക് കൊഴുപ്പേകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: