ഇ​രി​ട്ടി എ​ക്സൈ​സ് റെ​യ്ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​വ​ൻ​സ് ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സ്റ്റാ​ർ ബോ​യ്സ് അ​ള​പ്ര ച​മ്പ്യ​ന്മാ​രാ​യി

ഇ​രി​ട്ടി : സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വ​ർ​ജ​ന മി​ഷ​നാ​യ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി ഇ​രി​ട്ടി എ​ക്സൈ​സ് റെ​യ്ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സെ​വ​ൻ​സ് ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സ്റ്റാ​ർ ബോ​യ്സ് അ​ള​പ്ര ച​മ്പ്യ​ന്മാ​രാ​യി. ത​ന്തോ​ട് മൈ​താ​ന​ത്ത് പ​ഞ്ചാ​യ​ത്ത്‌, മു​നി​സി​പ്പ​ൽ ചാ​മ്പ്യ​ൻ​മാ​ർ ഏ​റ്റു മു​ട്ടി​യ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ന്യൂ​സ്റ്റാ​ർ ക​രി​ക്കോ​ട്ട​ക്ക​രി​യെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്‌ പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റാ​ർ ബോ​യ്സ് അ​ള​പ്ര ചാ​മ്പ്യ​ൻ​മാ​രാ​യ​ത് . ഇ​തോ​ടെ എ​ക്സൈ​സ് വ​കു​പ്പ് ജി​ല്ലാ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​യം പ​ഞ്ചാ​യ​ത്ത്‌ ടീം ​യോ​ഗ്യ​ത നേ​ടി. പ​രി​പാ​ടി പാ​യം പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ പി .​വി. വി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി​നു കൊ​യി​ല്യാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി എ​സ്ഐ സു​നി​ൽ കു​മാ​ർ വി​ജ​യി​ക​ൾ​ക്ക് വി​മു​ക്തി ഇ​രി​ട്ടി എ​ക്സൈ​സ് റെ​യ്ഞ്ച് ട്രോ​ഫി​യും, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് വി​മു​ക്തി ഇ​രി​ട്ടി എ​ക്സൈ​സ് ഷീ​ൽ​ഡും സ​മ്മാ​നി​ച്ചു. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി . ​ശ്രീ​നി​വാ​സ​ൻ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​കെ. സ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: