നെഹ്റു യുവ കേന്ദ്രയുടെ കണ്ണൂര്‍ കേന്ദ്രത്തില്‍ നവംബര്‍ 14 ന് നെഹ്റു അനുസ്മരണ ക്വിസ്സ്

കണ്ണൂര്‍: ഭാരത സര്‍ക്കാര്‍,യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ കണ്ണൂര്‍ കേന്ദ്രത്തില്‍ സ്ഥാപകദിനമായ നവംബര്‍ 14 ന് 10:30 ന് ജില്ലാ തല നെഹ്റു അനുസ്മരണ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു.15 നും 29 നും മധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 14 ന് രാവിലെ 10 ന് കണ്ണൂര്‍ തളാപ്പിലെ എല്‍.ഐ.സി ക്ക് സമീപമുള്ള നെഹ്റു യുവ കേന്ദ്രയുടെ ഓഫീസില്‍ വയസ്സ് തെളിയിക്കുന്ന രേഖയുമായി ഹാജരാകണമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എസ്.ആര്‍ അഭയ് ശങ്കര്‍‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്: 0497 2700881എന്ന നമ്പരില്‍ ബന്ധപ്പെടാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: