ഇരിട്ടി പെരുമ്പറമ്പ് യു പി സ്കൂളിനു മുന്നിൽസുരക്ഷ കവചമില്ലാതെ ട്രാൻസ്ഫോർമർ; അപകട ഭീതിയിൽ രക്ഷിതാക്കളും നാട്ടുകാരും. മുഖം തിരിച്ച് വൈദ്യുതി വകുപ്പ് അധികൃതർ

ഇരിട്ടി :- സ്കൂളിനു മുന്നിൽ സുരക്ഷാ കവചമില്ലാതെ റോഡരികിൽ കയ്യെത്തും ദൂരത്ത് അപകട ഭീഷണിയുയർത്തി ട്രാൻസ്ഫോർമർ
ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുമ്പറമ്പ് യു .പി സ്കൂളിനു മുൻവശമാണ് റോഡരികിൽ അപകട ഭീഷണിയുയർത്തി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്
.കുട്ടികൾ സ്കൂളിൽ വരുമ്പോഴും തിരിച്ചു പോകുമ്പോഴും ഈ ട്രാൻസ്ഫോർമറിനരികിലൂടെയാണ് യാത്ര ചെയ്യുന്നത് മാത്രമല്ല ഇതുവഴിയുള്ള വാഹന യാത്രയും അപകട ഭീതിയിലാണ്
വേണ്ടത്ര സുരക്ഷാ കവചമില്ലാതെയും മുന്നൊരുക്കമില്ലാതെയുമാണ് നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന പെരുമ്പറമ്പ് യു .പി സ്കൂളിനുമുൻവശം റോഡരികിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്
ട്രാൻസ്ഫോർമറിന്റെ ഫ്യൂ സുകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് തൊടാൻ കഴിയുന്ന തരത്തിൽ മാത്രം ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്
കാൽനട യാത്ര പോലും അപകടകരമാവുന്ന രീതിയിൽ റോഡിന്റെ ടാറിംഗ് ഭാഗത്തേക്ക് കയറി നിൽക്കുന്ന നിലയിലാണ് ട്രാൻസ്ഫോർമർ ഉള്ളത്: റോഡുകൾ മെക്കാഡം ടാറിംഗ് ചെയ്ത് സംസ്ഥാന പാതയായി ഉയർത്തിയതോടെ ഇതുവഴിയുള്ള വാഹന യാത്രയ്ക്ക് വേഗതയും കൂടിയിട്ടുണ്ട്
വളവുകളും തിരിവുകളുമുള്ള ഇവിടെ മാവുള്ളക്കരി, ഭാഗത്തു നിന്നും വരുന്ന ഇടവഴി ഇടവഴികളിൽ നിന്നുള്ള വാഹനങ്ങളും ശ്രദ്ധയിൽപ്പെടില്ല
അപകട ഭീഷണിയുയർത്തി സ്കൂളിനു മുന്നിൽ റോഡരികിൽ സ്ഥാപിച്ച ഈ ‘ട്രാൻസ്ഫോർമർ: സ്കൂളിനു മുന്നിൽ നിന്നും സുരക്ഷിതമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ജനപ്രതിനിധികളും, നാട്ടുകാരും അധ്യാപകരും സന്നദ്ധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി വകുപ്പധികൃതർ ജനകീയ ആവശ്യങ്ങൾക്കുനേരെ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്
ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ച തൂണുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച് ജീർണ്ണാവസ്ഥയിലായതും നാട്ടുകാരെയും അധ്യാപകരേയും രക്ഷിതാക്കളേയും കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്
അടിയന്തിരമായും സ്കൂളിനു മുന്നിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ റോഡരികിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറുകൾ സുരക്ഷിത സ്ഥാനം കണ്ടെത്തി മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപവുമായി തങ്ങൾ മുന്നോട്ട് വരുമെന്നും രക്ഷിതാക്കളും നാട്ടുകാരും അറിയിച്ചിട്ടുണ്ട്
തയ്യാറാക്കിയത് :- സന്തോഷ് കോയിറ്റി ഇരിട്ടി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: