വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

പരിയാരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീലസന്ദേശമയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.

ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി.സജീഷിനെയാണ്(39) അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ത്ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാല്‍ സന്ദേശം അയച്ചത്.

വിദ്യാര്‍ത്ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കി.

പ്രിന്‍സിപ്പാള്‍ പരാതി പോലീസിന് കൈമാറിയതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

പെണ്‍കുട്ടി പരാതി നല്‍കിയതറിഞ്ഞതോടെ ഒളിവില്‍പോയ അധ്യാപകന്‍ ചെറുകുന്നിലെ ഒരു കിണറ്റില്‍ ചാടി അത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്തിരുന്ന ഇയാൾ ബുധനാഴ്ച്ച രാത്രി മാടായിപ്പാറയില്‍ ഉണ്ടെന്നറിഞ്ഞതോടെയാണ് പരിയാരം പോലീസ് പഴയങ്ങാടി പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: