പിടികിട്ടാപ്പുള്ളി പിടിയിൽ
ചന്തേര: വധശ്രമം, മണൽ കടത്ത്, അടിപിടി കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. തൃക്കരിപ്പൂർ മാച്ചിക്കാട് സ്വദേശി പി.കെ.ഷെഫീഖിനെ (36)യാണ് ചന്തേര ഇൻസ്പെക്ടർ പി.നാരായണൻ്റെ നേതൃത്വത്തിൽ എസ്.ഐ.എം.വി.ശ്രീ ദാസും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ജാമ്യത്തിലിറങ്ങി ളെിവിൽ കഴിയുകയായിരുന്ന ഇയാളെ ആയിറ്റിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്..2019- ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.