ഭാര്യയെ മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ

0

ആദൂർ: ഭാര്യയെ അടിച്ചു പരിക്കേൽപിച്ച ഭർത്താവ് ഗാർഹിക പീഡന കേസിൽ അറസ്റ്റിൽ. മുളിയാർ ബോവിക്കാനം എട്ടാംമൈൽ സ്വദേശി ഷമീറിനെ (27)യാണ് ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു മക്കളുടെ മാതാവായ പൊവ്വൽ സ്വദേശിനിയായ 27കാരിയായ ഭാര്യയുടെ പരാതിയിലാണ് കേസ്.കൂടുതൽ സ്വർണ്ണവും പണവും ആ വശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയിൽ യുവതിയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് യുവതിപോലീസിൽ നൽകിയ പരാതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d