കളഞ്ഞുകിട്ടിയ മാലതിരിച്ചുനൽകി യുവാക്കൾ മാതൃകയായി

പയ്യന്നൂർ,: റോഡരികിൽ നിന്നു കളഞ്ഞുകിട്ടിയ നാലര പവൻ്റെ മാല ഉടമസ്ഥയെ കണ്ടെത്തി കൈമാറി യുവാക്കൾ മാതൃകയായി.. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പഴയങ്ങാടി മാട്ടൂൽ സ്വദേശി നിതിൻ, ആലക്കാട് സ്വദേശി അഖിൽ എന്നിവർക്കാണ് മാല കളഞ്ഞുകിട്ടിയത്.ഇന്ന് രാവിലെ 11 മണിയോടെ പയ്യന്നൂർ സഹകരണാശുപത്രി റോഡിൽ വെച്ചാണ് മാല കളഞ്ഞുകിട്ടിയത് തുടർന്ന് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.ഇതിനിടെ മാല നഷ്ടപ്പെട്ട വെള്ളൂർ സ്വദേശിനി ശ്രീലതയും പരാതിയുമായി സ്റ്റേഷനിൽ എത്തിയിരുന്നു.എസ്.ഐ.പി. വിജേഷിൻ്റെ സാന്നിധ്യത്തിൽ നാലരപവൻ്റെ മാല ഉടമയ്ക്ക് കൈമാറി യുവാക്കൾ മാതൃകയായി.