അയൽവാസിക്ക് വളർത്തു നായയുടെ കടിയേറ്റു ഉടമസ്ഥനെതിരെ കേസ്

കാഞ്ഞങ്ങാട്: വളര്‍ത്തുനായയുടെ കടിയേറ്റ് അയൽവാസിയായ പത്തുവയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഉടമസ്ഥനെതിരെ പോലീസ് കേസെടുത്തു.
മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ ടി.വി.കുഞ്ഞമ്പുവിനെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞമാസം 27ന് ആണ് സംഭവം. വളര്‍ത്തുനായ അയല്‍വാസിയായ മനോജിന്റെ മകന്‍ അശ്വിനെ കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. തുടർന്നാണ് മനോജിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. നായയുടെ കടിയേറ്റ അശ്വിനെആദ്യം ജില്ലാആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ തേജസ്വിനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അശ്വിന് അയൽവാസിയുടെ വളർത്തു നായയുടെ കടിയേറ്റത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: