യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അമ്പലത്തറ: വീട്ടില്‍ നിന്നും സാധനം വാങ്ങാന്‍ ടൗണിലേക്ക് പോയ യുവാവിനെ അയല്‍വാസിയുടെ വീടിന് സമീപം മരിച്ചനിലയില്‍ | കണ്ടെത്തി.
പാറപ്പള്ളിയിലെ മൊയ്തു-ആയിഷ ദമ്പതികളുടെ മകന്‍ റസാഖിനെയാണ്(34) ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തുതന്നെ റസാഖ് സഞ്ചരിച്ച ബൈക്ക് കാണപ്പെട്ടു. അമ്പലത്തറ സ്‌നേഹ വീടിന് സമീപമാണ് റസാഖിന്റെ താമസം. ഇന്നലെ രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് റസാഖ് വീട്ടില്‍ നിന്നും സാധനം വാങ്ങാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയത്. അലര്‍ച്ചകേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോള്‍ റസാഖ് വീണ് കിടക്കുന്ന നിലയിലായിരുന്നു.. റസാഖ് അപസ്മാര രോഗിയാണ്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സ്പോർട്സ് താരമായ റസാഖ് ക്രിക്കറ്റ് ബോളിബോൾ താരമായിരുന്നു. ഭാര്യ: ഹസീന. മക്കൾ മുഹമ്മദ് റസീല്‍, മുഹമ്മദ് റിസ്‌വാന്‍, ആയിഷത്ത് സഫ സഹോദരങ്ങൾ. അബ്ദുള്‍ മുത്തലീബ്, ബഷീര്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: