തളിപ്പറമ്പിൽനഗരസഭ കാവൽക്കാരനെ മർദ്ദിച്ച് കന്നുകാലികളെ കടത്തികൊണ്ടു പോയ സംഭവം; മൂന്ന് പേർക്കെതിരെ കേസ്

തളിപ്പറമ്പ് : നഗരത്തിൽ അഴിച്ചുവിട്ട് അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടിയ നഗരസഭയുടെ തൊഴുത്തിൽ നിന്നുംനഗരസഭ വാച്ച്മാനെ ആക്രമിച്ച് കന്നുകാലിയെ കടത്തികൊണ്ടു പോയ മൂന്നംഗ സംഘത്തിനെതിരെ കേസെടുത്തു. .
നഗരസഭ യുടെ നൈറ്റ് വാച്ച് മാൻ തൃച്ഛംബരം സ്വദേശി കെ.വി. ഗോപാല കൃഷ്ണന്റെ (54) പരാതിയിലാണ് കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെതളിപ്പറമ്പ് പോലീസ് കേസെടുത്തത്.പരാതി നൽകാൻ ആദ്യം മടിച്ചു നിന്ന നഗരസഭാ അധികൃതർ സംഭവം വിവാദമായതോടെയാണ് പരാതി നൽകാൻ വാച്ച്മാന് നിർദേശം നൽകിയത്.സംഭവത്തിന് പിന്നിൽ സ്വന്തക്കാരാണെന്ന ആരോ പണം ഉയർന്നിരുന്നു.പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതളിപ്പറമ്പ പോലീസ്എസ്.ഐ.പി.സി.സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ വാച്ച് മാൻ്റെ മൊഴി പ്രകാരംസമീപത്തെ കെട്ടിടങ്ങളിലെ നിരിക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചു തുടങ്ങി.

ഇക്കഴിഞ്ഞ 8 ന് രാത്രിയിലാണ് നഗരസഭ ഓഫീസ് കോമ്പൗണ്ടിനകത്തേക്ക് അതിക്രമിച്ച് കയറി കാവൽക്കാരനെ ആക്രമിച്ച് മൂന്നംഗ സംഘം കന്നുകാലികളെ കടത്തി കൊണ്ടു പോയത്. തൊഴുത്തിൻ്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന പ്രതികൾ കന്നുകാലികളെ കെട്ടഴിച്ചു കൊണ്ട് പോവുകയായിരുന്നു.

നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ നഗരസഭ ലൈസൻസ് നേടിയവർ തൊഴുത്തിൽ കെട്ടിയ കന്നുകാലികളെയാണ് പ്രതികൾ കടത്തി കൊ,ണ്ടു പോയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: