കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ മികച്ച ട്രോമാകെയർ സംവിധാനം ഒരുക്കും : മന്ത്രി വീണാ ജോർജ്ജ്

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മികച്ച ട്രോമാകെയർ സംവിധാനം ഒരുക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൻ്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ എം വിജിൻ എം.എൽ.എ അവതരിപ്പിച്ച സമ്പ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി ട്രോമാകെയർ ഒന്നാം ഘട്ടത്തിന് – 51.29 കോടിയും, രണ്ടാംഘട്ടത്തിന് 37.47 കോടിയും, ആശുപത്രിയുടെ അറ്റകുറ്റപണികൾക്ക് -29.78 കോടിയും ഉൾപ്പടെ 124.94 കോടി രൂപയുടെ ഭരണാനുമതി നൽകി.

ഭരണാനുമതിയുടെ അടിസ്ഥാനത്തിൽ
പദ്ധതി നിർവഹണ ഏജൻസിയായ വാപ്കോസ് തയ്യറാക്കിയ വിശദമായ പദ്ധതി രേഖക്ക്
കിഫ്ബി സാമ്പത്തികനുമതിയും നൽകിയിട്ടുണ്ട്. ഇതിൽ ട്രോമാകെയർ ഒന്നാം ഘട്ട പദ്ധതി ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC) ൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിന് വേണ്ടി നടപടികൾ സ്വീകരിച്ചു വരികയാണ്. നിലവിലുള്ള ആശുപത്രിയുടെ അറ്റകുറ്റപണികൾക്ക് സാങ്കേതിക അനുമതി നൽകുകയും പുതുക്കിയ ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരം പ്രവൃത്തിയുടെ ടെഡർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കിഫ്ബിയിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക് നിലവിലുള്ള ആശുപത്രിയുടെ അറ്റകുറ്റപ്പണികൾ പൂർത്തികരിക്കും.

കേരളത്തിൻ്റെ വടക്കൻ മേഖലയിൽ സർക്കാർ തലത്തിൽ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിനും, മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി കണ്ണൂർ പരിയാരത്തുള്ള സഹകരണ ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും 2.3.2019 തീയതി പ്രാബല്യം മുതൽ സർക്കാർ ഏറ്റെടുക്കുകയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരികയാണ്.

സർക്കാർ ഏറ്റെടുത്ത ശേഷം വിവിധ തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്.
കണ്ണൂർ സഹകരണ മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന റെഗുലർ ജീവനക്കാരെ (നോൺ മെഡിക്കൽ വിഭാഗം ഒഴികെ) ഏറ്റെടുക്കുന്നതിനും മെഡിക്കൽ കോളേജിൻ്റെ സുഗമമായ പ്രവർത്തനത്തിനുമായി 1551 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ നോൺ മെഡിക്കൽ വിഭാഗം ജീവനക്കാരെ ഉൾകൊള്ളുന്നതിനും, ആവശ്യമായ തസ്തികകൾ സൃഷ്ട്ടിക്കുന്നതിനുമുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സൃഷ്ടിച്ച തസ്തികകളിൽ ഏറ്റെടുത്ത ജീവനക്കാരെ ആഗീരണം ചെയ്യുന്നതിൻ്റെ ആദ്യപടിയായി 7.10.21 ൽ ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും, ജീവനക്കാരുടെ ഏറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിൽ തീർപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

ഈ വർഷത്തെ ബഡ്ജറ്റിൽ മെഡിക്കൽ കോളേജിന് റവന്യൂ ഹെഡിൽ 1870 ലക്ഷവും, ക്യാപിറ്റൽ ഹെഡിൽ 500 ലക്ഷവും വകയിരുത്തിട്ടുണ്ട്. ഇതിൽ ഉപകരണങ്ങൾ വാങ്ങുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 16.63 കോടിയുടെ ഭരണാനുമതി 13.9. 21 ന് നൽകിയിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ക്യാപ്പിറ്റൽ ഹെഡിൽ തുക വകയിരുത്തിരുന്നുവെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടില്ല. ഈകാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എംഎൽഎ യുടെയും സാന്നിദ്ധ്യത്തിൽ
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും, ഇതിൻ്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: