കർഷക വേട്ടയിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ച കർഷക സംഘം വളണ്ടിയർമാരെ പോലിസ് അറസ്റ്റ് ചെയ്തു

തലശ്ശേരി: യു.പി.യിലെ കർഷക വേട്ടയിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ച് കർഷക സംഘം വളണ്ടിയർമാരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പോലീസ് ബലം പ്രയോഗിച്ചെങ്കിലും സമരക്കാർ സമാധാനപരമായാണ് അറസ്റ്റ് വരിച്ചത്. കർഷക സമരം അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ കിരാത നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കർഷക സംഘം തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ്സ്റ്റാന്റിലെ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ രാവിലെ 7 മണി മുതൽ വള ണ്ടിയർമാർ ഉപരോധസമരം നടത്തിയത്. സമരത്തെ തു ടർന്ന് പോസ്റ്റോഫീസിന്റെ ഇരു ഗേറ്റുകളും തുറക്കാനായില്ല. ഇതിനിടെ സ്ഥലത്തെത്തിയ തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ. അഖിലിന്റെ നേതൃത്വത്തിൽ ഗേറ്റ് തുറക്കാൻ പോലിസ് ഒരുങ്ങി. തടയാൻ സമരക്കാരും ശ്രമിച്ചതോടെ സ്ഥലത്ത് ബലപ്രയോഗമായി. സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക്
മാറ്റി. എന്നാൽ അറസ്റ്റ് ചെയ്ത് നീക്കിയവർക്ക് ബദലായി കൂടുതൽ സമരവളിണ്ടിയർമാർ സമരമുഖത്ത് എത്തിക്കൊണ്ടി
രുന്നു. എങ്കിലും പോലീസുമായി സമരക്കാർ ഏറ്റുമുട്ടിയില്ല. കർഷക സംഘം സംസ്ഥാന സമിതിയംഗം കെ.സി.മ നോജ് പ്രതിഷേധ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ചെറുവാരി ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. രമേശ് ബാബു, സുരാജ് ചിറക്കര വിജയൻ വെളിയം, എം.വി.ജയരാജൻ, ശ്രീഷ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: