വീണ്ടും സർക്കാറിന് കനത്ത തിരിച്ചടി; നിയമസഭ കൈയ്യാങ്കളി കേസിൽ വിടുതൽ ഹരജി തള്ളി, പ്രതികൾ വിചാരണ നേരിടണം.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രി ഇ.പി ജയരാജൻ, മുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ള ആറുപ്രതികളും നവംബർ 22ന്​ ഹാജരാകണമെന്ന്​ കോടതി.നിയമസഭ കൈയ്യാങ്കളി കേസിൽ സർക്കാറിന്​ തിരിച്ചടി. സർക്കാർ സമർപ്പിച്ച വിടുതൽ ഹർജികൾ തിരുവനന്തപുരം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ള ആറുപ്രതികളും നവംബർ 22ന്​ ഹാജരാകണമെന്ന്​ കോടതി പറഞ്ഞു. വിചാരണ നടപടികളുടെ ഭാഗമായി നവംബർ 22ന്​ പ്രതികൾക്ക്​ കുറ്റ​പത്രം വായിച്ച്​ കേൾപ്പിക്കും.

നിയമസഭാ കൈയാങ്കളിക്കേസ്​ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും തിരിച്ചടി നേരിട്ടിരുന്നു.
2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തി നിൽക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ്​ നിയമസഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്​. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക്​ പുറമെ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്ത് എന്നിവരടക്കമുളള എം.എൽ.എമാർക്കെതിരെ പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ്​ കന്‍റോൺമെന്‍റ്​ പൊലീസ് കേസ് എടുത്തത്​. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ കേസ് പിൻലിക്കാൻ ശ്രമം തുടങ്ങിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: