പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തതയിൽ പ്രതിഷേധിച്ച് ഫ്രറ്റെണിറ്റി ജില്ലാ കമ്മിറ്റി കണ്ണൂർ ഹൈവേ ഉപരോധിച്ചു

കണ്ണൂർ : ജില്ലയിലെ പന്ത്രണ്ടായിരത്തോളം പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തതയിൽ പ്രതിഷേധിച്ച് ഫ്രറ്റെണിറ്റി ജില്ലാ കമ്മിറ്റി കണ്ണൂർ കൾടക്‌സ് ഹൈവേ ഉപരോധിച്ചു.നൂറിലധികം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.തുടർന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷബീർ എടക്കാട്,നിദാൽ സിറാജ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജസീം ഉളിയിൽ,തജ്സീർ എടക്കാട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കഴിഞ്ഞ പത്ത് വർഷത്തിലധികമായി തുടരുന്ന മലബറിനോടുള്ള വിവേചനത്തെ വിദ്യാഭ്യാസ മന്ത്രിയും സർക്കാരും കള്ളകണക്കുകൾ നിരത്തി  നേരിടുന്നത്  കടുത്ത ദാർഷ്ട്യവും പ്രതിഷേധാർഹവുമാണ്. 

ഉന്നത വിജയവും മാർക്കുമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സീറ്റ് ഉറപ്പ് വരുത്തുന്നതുവരെ തെരുവ് സ്തംഭിപ്പിച്ചു സമര രംഗത്ത് തന്നെ ഉണ്ടാകുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഫ്രറ്റെർണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ പ്രഖ്യാപിച്ചു.

വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഫ്രറ്റെർണിറ്റി സംസ്ഥാന സെക്രട്ടറി ഷഹിൻ ശിഹാബ് എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമ എസ് ബി എൻ സെക്രട്ടറി ആദിൽ സിറാജ്, മുർഷാദ് ജില്ലാ കമ്മിറ്റി അംഗങ്ങളായ റംസി സലാം, മിസ്ഹബ് ഷിബിൽ,ഖദീജ ഷെറോസ് എന്നിവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: