ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ച നിലയില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

പയ്യന്നൂര്‍: ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

നാലുവര്‍ഷം മുമ്പ് വിവാഹിതയായ രാമന്തളി കുന്നരു ചിറ്റടിയിലെ ചന്ദ്രന്‍-സുനിത ദമ്പതികളുടെ മകൾ ടി. പി. നിധിഷ (23) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്പയ്യന്നൂര്‍ സുമംഗലി ടാക്കീസിന് സമീപം താമസിക്കുന്ന സുജിത്ത്.

ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. ഭര്‍തൃഗൃഹത്തിലായിരുന്ന യുവതി രണ്ടര വയസുള്ള മകന്‍ ധ്യാന്‍ജിത്തിനെയും കൂട്ടി മൂന്നുദിവസം മുമ്പാണ് ചിറ്റടിയിലെ കുടുംബ വീട്ടിലെത്തിയത്.ഇന്നലെ അമ്മ വീട്ടിൽ നിന്നുംജോലിക്ക് പോകുകയും പിതാവ് അടുത്ത മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന സമയത്താണ് സംഭവം.മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് മുറിയിലേക്ക് വന്ന പിതാവ് ചന്ദ്രനാണ് മകളെ മുറിയിൽ തൂങ്ങിയ നിലയില്‍ കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു സഹോദരൻ.നിധിൻ (പയ്യന്നൂരിൽ മാർക്കറ്റിംഗ് ഏജൻസി).
മൃത ദേഹം
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ. കൊവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം പയ്യന്നൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടക്കും. അതേ സമയം യുവതി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. യുവതിയുടെ ബന്ധുവിൻ്റെ മൊഴി പ്രകാരം പയ്യന്നൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നേരത്തെ പയ്യന്നൂരിലെ ഒരു ആശുപത്രിയിലെ ജീവനക്കാരായ നിധി ഷയും സജിത്തുംതമ്മില്‍ പ്രണയിച്ച് നാലുവര്‍ഷം മുമ്പാണ് വിവാഹിതരായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: