അരിയിൽ ശുക്കൂറിന്റെ കൊലപാതകത്തിന് ആസൂത്രണം ചെയ്തവർ പൊതുസമൂഹത്തോട് മാപ്പ് പറയണം; മുസ്ലിം ലീഗ്

കണ്ണൂർ: പി.ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധിയുടെ വെളിച്ചത്തിൽ എംഎസ് എഫ് പ്രവർത്തകനായ അരിയിൽ അബ്ദുൽ ശുക്കൂറിന്റെ നിഷ്ടൂരമായ കൊലപാതകത്തിന് ആസൂത്രണം ചെയ്തവരും ഗൂഡാലോചന നടത്തിയവരും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും ആവശ്യപ്പെട്ടു പി.ജയരാജനെയും ടി.വി.രാജേഷിനെയും മുസ്ലിംലീഗ്പ്രവർത്തകർ അക്രമിച്ചുവെന്ന വ്യാജപ്രചരണം നടത്തിയാണ് നിരപരാധിയായ ശുക്കൂറിനെ കൊല ചെയ്തതെന്നും.

കേസിനായി ഹാജരാക്കിയരേഖകളും, ആയുധങ്ങളുമെല്ലാം കൃതിമമായി ഉണ്ടാക്കിയതായിരുന്നെന്നും. സി.പി.എം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽവെച്ചാണ് ശുക്കൂറിന്റെ അരുംകൊലക്ക് തിരക്കഥയുണ്ടാക്കിയതെന്നും ലീഗ് നേതാക്കൾ പറഞ്ഞു

ഈ കേസിപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഇതിനിടയിലാണ് പി. ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വെറുതെവിട്ടിരിക്കുന്നത്. ശുക്കൂർ വധക്കേസിലെ പിന്നാമ്പുറരഹസ്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ ഉപകരിക്കുന്നതും നീതിന്യായവ്യവസ്ഥയുടെയും കോടതികളുടെയും അന്തസ്സുയർത്തുന്നതുമാണ് കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയുടെ വിധിയെന്ന് നേതാക്കൾപറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: