കണ്ണൂരിൽ കനത്ത മഴയിൽ മതിൽ തകർന്നു വീണ് രണ്ട് വീടുകൾക്ക് നാശനഷ്ട്ടം

കണ്ണൂർ ചെമ്പിലോട് പഞ്ചായത്തിൽ വാർഡ് 11 ൽ മുതുകുറ്റിയിലെ തൈക്കണ്ടി വീട്ടിൽ സഹോദരങ്ങളായ ടി.കെ. ഷംഷീർ, ടി കെ നസീർ എന്നിവരുടെ വീടുകൾക്കാണ് ലക്ഷ കണക്കിന് രൂപയുടെ നഷ്ട്ടം ഉണ്ടായത്.*
വീടുകളുടെ അടുക്കള വശത്തേക്ക് കൂറ്റൻ മതിൽ ഇടിഞ്ഞു വീണ് അടുക്കള ഭാഗവും കിണറും പാടെ തകർന്നിട്ടുണ്ട്. ഇന്നലെയും.ഇന്നുമായി പെയ്ത കനത്ത മഴയിലാണ് അപകട സാധ്യത ഉണ്ടായത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് അപകടം നടന്നത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോധരൻ, വൈസ് പ്രസിഡന്റ് പ്രസീത,വാർഡ് മെമ്പർ ഷൈമ,വില്ലേജ് ഓഫീസർ ഹൃദ്യ എന്നിവരും ചക്കരക്കല്ല് പോലീസും സ്ഥലം സന്ദർശിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: