പയ്യാവൂരിൽ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

പയ്യാവ്വൂർ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ഇരിക്കൂർ കൃഷി അസിസ്റ്റന്റ് ജീവനക്കാരൻ കരിമ്പക്കണ്ടിയിൽമല്ലിശ്ശേരിൽ അനിൽകുമാർ (30) എന്ന ആളെയാണ് കാണാതായത്. 12-10 -21 വൈകുന്നേരം 8 മണിക്ക് ശേഷമാണ് സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി , പണി പൂർത്തിയാക്കാത്ത കോൺക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുളകൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. രണ്ട് ദിവമായി ശക്തമായ മഴയുണ്ടായിരുന്നതിനാൽ പുഴയിൽ ഒഴുക്കിന്റെ ശക്തി കുടുതലുള്ളതിനാൽ തിരച്ചിൽ ദുഷ്കരമാണ്.
,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: