പയ്യന്നൂർ എസ്.ഐ.യെസ്ഥലം മാറ്റി.

പയ്യന്നൂർ.വെള്ളൂരിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയിലെ അന്വേഷണവു മായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന് പിന്നാലെ കാരണം കാണിക്കൽ മെമ്മോ ലഭിച്ച പയ്യന്നൂർ എസ്.ഐ.പി.യദുകൃഷ് ണനെ സ്ഥലം മാറ്റി. ഇരിട്ടി ഡിവിഷനിലെ പേരാവൂർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. വെള്ളൂരിലെ വിജിഷിൻ്റെ ഭാര്യ കോറോം സ്വദേശി കെ.വി. സുനീഷയാണ് ആഗസ്റ്റ് മാസത്തിൽ ഭർതൃഗൃഹത്തിലെ കുളിമുറിയിൽ തൂങ്ങി മരിച്ചത്. മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ മാതാവ് ഭർതൃഗൃഹത്തിൽ മകൾക്ക് നേരെ പീഡനം നടക്കുന്നതായി പരാതി നൽകിയിരുന്നു പരാതി കിട്ടിയ തി ൻ്റെ അടിസ്ഥാനത്തിൽ സുനീഷയെയും ഭർത്താവിനെയും എസ്.ഐയുടെ നേതൃത്വത്തിൽ വിളിച്ചുവരുത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ച വിട്ടയച്ചിരുന്നു എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആത്മഹത്യ ചെയ്തു. യുവതിയെ ഭർതൃവീട്ടുകാർ പീഡിപ്പിച്ചുവെന്ന പരാതി ബന്ധുക്കൾ നൽകിയതോടെസംഭവം കൂടുതൽ വിവാദമായി.ഇതിനിടെ അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറി.പ്രശ്ന പരിഹാരത്തിൽ എസ്.ഐക്ക് വീഴ്ച പറ്റിയതായി കണ്ടെത്തുകയായിരുന്നു.ഇതിൻ്റെ ഭാഗമാണ് മറ്റൊരു പോലീസ് ഡിവിഷനിലേക്ക് എസ്.ഐ.യെ സ്ഥലം മാറ്റിയ തെന്നാണ് പുറത്തു വരുന്ന വിവരം . അതേസമയം പെരിങ്ങോം എസ്.ഐ.പി. വിജേഷിനെ പയ്യന്നൂരിൽ എസ്.ഐ.യായി നിയമിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: