നിർമാണസാധനങ്ങളുടെ വില വർധന തടയണം

തളിപ്പറമ്പ്: നിർമാണസാധനങ്ങളുടെ വില വർധന തടയണമെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിലവ്യത്യാസം കരാറുകാർക്ക് അനുവദിക്കുക, വാട്ടർ അതോറിറ്റിയിൽ ജലജീവൻ പ്രവൃത്തികൾ ഗ്ലോബൽ ടെൻഡർ ഒഴിവാക്കി ഒരുകോടി രൂപയുടെ അടങ്കൽ തയ്യാറാക്കി സി ക്ലാസ് കരാറുകാർക്ക് പ്രവൃത്തി ലഭിക്കത്തക്കവിധം ടെൻഡർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമുണ്ടായി.

ബക്കളത്ത് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ മുഖ്യാതിഥിയായി.

കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മത് കോയ, ജനറൽ സെക്രട്ടറി പി.വി. കൃഷ്ണൻ, സെക്രട്ടറി പി. മോഹൻദാസ്, സി. അബ്ദുൾ കരീം, ബി.എം. കൃഷ്ണൻ നായർ, പി.എം. ഉണ്ണികൃഷ്ണൻ, കാസർകോട് ജില്ലാ സെക്രട്ടറി എ.വി. ശ്രീധരൻ, കെ.പി. സുരേഷ്ബാബു, എം.കെ. പ്രകാശൻ, സി. ശശിധരൻ, കെ. സുമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ രക്ഷാധികാരി എ. കരുണാകരൻ പതാക ഉയർത്തി. ഭാരവാഹികൾ: എം.കെ. പ്രകാശൻ (പ്രസി.), കെ. ജയപ്രകാശൻ, ഇ.പി. പ്രഭാകരൻ (വൈ. പ്രസി.), സി. ശശിധരൻ (സെക്ര.), കെ.വി. വേണുഗോപാലൻ, എ. വിജയൻ (ജോ. സെക്ര.), എൻ.എം. സദാനന്ദൻ (ഖജാ.).ജില്ലാ പ്രസിഡന്റ്എം.കെ. പ്രകാശൻ, സെക്രട്ടറി സി. ശശിധരൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: