കൊവിഡ്: കണ്ണൂർ ജില്ലയില്‍ 446 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 446 പേര്‍ക്ക് കൂടി ഇന്നലെ (ഒക്ടോബര്‍ 13) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 11223 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 336 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 19 പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് 13 പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ്, എംടുഎച്ച് ലോഡ്ജ് ഇരിട്ടി എന്നിവിടങ്ങളില്‍ നിന്ന്് 11 പേര് വീതവുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഒമ്പത് പേരും പരിയാരം സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും സ്പോര്‍ട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ആറ് പേരും ജിംകെയര്‍, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് പേര് വീതവും രോഗമുക്തി നേടി. സെഡ് പ്ലസ്, തലശേരി ജനറല്‍ ആശുപത്രി, എംഐടി ഡിസിടിസി, പാലയാട് സിഎഫ്എല്‍ടിസി, പ്രീമെട്രിക് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര് വീതവും മിംസ് കാലിക്കറ്റ്, എകെജി ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് മലപ്പുറം, ഇരിട്ടി സിഎഫ്എല്‍ടിസി, കൊളശ്ശേരി സിഎഫ്എല്‍ടിസി, ഡീപോള്‍ സെന്റര്‍ തലശേരി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മൗണ്ട് കാര്‍മല്‍ ആശ്രമം, എംആര്‍ റസിഡന്‍സി, മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സ്, മുന്നിയൂര്‍ നേഴ്സിംഗ് ഹോം മലപ്പുറം, ഷൈന്‍ റസിഡന്‍സി, സ്കൈ പേള്‍ ഹോട്ടല്‍, വുമണ്‍ ആന്‍ ചില്‍ഡ്രണ്‍ ഹോസ്പിറ്റല്‍ മാങ്ങാട്ടുപറമ്പ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര് വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.