നോ മാസ്‌ക്ക് നോ എന്‍ട്രി ക്യാമ്പയിന്‍ പിന്തുണയുമായി വ്യാപാരി സമൂഹം

1 / 100
കണ്ണൂർ :കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച നോ മാസ്‌ക്ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്ട് ചലഞ്ച് ക്യാമ്പയിന് പിന്തുണയുമായി വ്യാപാരി സമൂഹം. എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ വ്യാപാരി, വ്യവസായി സംഘടനകള്‍ ക്യാമ്പയിന് പിന്തുണ അറിയിച്ചത്.
ജില്ലയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. ഓരോ സംഘടനയിലെയും അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട സംഘടനാ നേതൃത്വം ഉറപ്പാക്കും. ജനങ്ങള്‍ കൂടുന്ന പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. രോഗ വ്യാപനം തടയുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യോഗത്തില്‍ പങ്കെടുത്തവര്‍ പൂര്‍ണ പിന്തുണ അറിയിച്ചു.
യോഗത്തില്‍ ആര്‍ടിഒ (എന്‍ഫോഴ്‌സ്‌മെന്റ്) ഒ പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, വിവിധ സംഘടനാ പ്രതിനിധികളായ നൗഷാദ് ( വ്യാപാരി വ്യവസായി ഏകോപന സമിതി), സി മേനാഹരന്‍, കെ വി സലിം ( വ്യാപാരി വ്യവസായി സമിതി), അസീസ് (മര്‍ച്ചന്റ്‌സ് ചേംബര്‍), സാജിദ് ( ജില്ലാ മര്‍ച്ചന്റ്‌സ് ചേംബര്‍), ബാലകൃഷ്ണ പൊതുവാള്‍ ( ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: