ചലചിത്ര പുരസ്​കാരം​; സുരാജ് മികച്ച നടൻ, കനി കുസൃതി നടി, വാസന്തി മികച്ച സിനിമ; ഫഹദ് സഹനടൻ

4 / 100

തിരുവനന്തപുരം: 50ാമത്​ സംസ്​ഥാന ചലചിത്ര പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ‘വാസന്തി’ തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര. മികച്ച സംവിധായകൻ ലിജോ ജോസ്​ പെല്ലിശേരി, വികൃതി, ആൻഡ്രോയ്​ഡ്​ കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്​ സുരാജ്​ വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തു.

ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന്​ കനി കുസൃതിയെയും തെരഞ്ഞെടുത്തു. മികച്ച സ്വഭാവ നടൻ ഫഹദ്​ ഫാസിൽ

ചലചിത്ര ഗ്രന്ഥം സിനിമ ശാലയും കേരളീയ പൊതു മണ്ഡലവും.

മികച്ച ചലചിത്ര ലേഖനം മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം.

മന്ത്രി എ.കെ. ബാലനാണ്​ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചത്​. മധു അമ്പാട്ട്​ അധ്യക്ഷനായ സമിതിയാണ്​ പുരസ്​കാരം നിർണയിച്ചത്​. സംവിധായകരായ സലിം അഹമ്മദ്​, എബ്രിഡ്​ ഷൈൻ, ഛായഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ. ഭൂമിനാഥൻ, സൗണ്ട്​ എൻജിനീയർ എസ്​. രാധാകൃഷ്​ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ ചലചിത്ര അക്കാദമി മെംബർ സെക്രട്ടറി സി. അജോയ്​ എന്നിവരാണ്​ ജൂറി അംഗങ്ങൾ.

119 സിനിമകൾ മത്സര രംഗത്തുണ്ടായിരുന്നു. ഇവയിൽ അഞ്ചെണ്ണം കുട്ടികൾക്ക്​ വേണ്ടിയുള്ളതായിരുന്നു. 71 എണ്ണം നവാഗത സംവിധായകരുടേതായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: