ആചാര അനുഷ്ഠാന സംരക്ഷണ സമിതി മയ്യിൽ മേഖലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നാമജപയാത്ര നടത്തി.

മയ്യിൽ: ശബരിമലയിലെ ആചാര – അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആചാര അനുഷ്ഠാന സംരക്ഷണ സമിതി മയ്യിൽ

മേഖലയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നാമജപയാത്ര നടത്തി. എട്ടാംമൈൽ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നാരംഭിച്ച നാമജപയാത്ര മയ്യിൽ പട്ടണം വഴി ചെക്യാട്ട്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. അയ്യപ്പ സേവാസംഘം വൈസ്.പ്രസിഡന്റ് കൊയ്യം ജനാർദ്ദനൻ ഉദ്ലാടനം ചെയ്തു. എ.കെ.രാജ്മോഹൻ, സി.ലഷ്മണൻ, കെ.ആർ.ഗോപി മാസ്റ്റർ ,കെ.പി.ശശിധരൻ , ടി.വി.രാധാകൃഷ്ണൻ , കെ.കുഞ്ഞിരാമൻ, അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: