ഹയർ സെക്കൻഡറി സ്‌കൂൾ പഠനയാത്ര: മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് കാര്യാലയം പ്രസിദ്ധീകരിച്ചു.

കണ്ണൂർ: ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും പഠനയാത്ര പോകുന്ന വിദ്യാർത്ഥിക
വിദ്യാർത്ഥിനികളിൽ നിന്നും ലഭിച്ച അനേകം പരാതികളുടെ

അടിസ്ഥാനത്തിൽ
തയ്യാറാക്കിയതും, നിർബന്ധമായും പാലിക്കേണ്ടതുമായ മാർഗ്ഗ നിർദ്ദേശങ്ങൾ സർകുലറിൽ പ്രസിദ്ധപ്പെടുത്തി

വിവിധ കാരണങ്ങളാൽ നിരവധി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടതിനാൽ
പഠനയാത്രയ്ക്ക് പോകുന്ന സ്കൂളുകൾ അത് 2 ദിവസങ്ങളിലായി
ക്രമീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അധ്യയന വർഷത്തിൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രമേ പഠനയാത്ര നടത്താവൂ. പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം, യാത്രാപരിപാടികൾ, താമസം
എന്നിവ സ്കൂൾ പി.ടി.എ.-യിൽ മുൻകൂട്ടി ചർച്ച ചെയ്ത് തീരുമാനിക്കുകയും ടൂർ
ഡീറ്റെയിൽസ് സമർപ്പിച്ച് ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് അനുമതിയും അംഗീകാരവും വാങ്ങേണ്ടതാണ്.
പി.ടി.എ. കമ്മിറ്റിയുടെ അംഗീകാരവും അവരുടെ പ്രതിനിധികളും ഇല്ലാത്ത ടൂർ
അനുവദനീയമല്ല. കൂടാതെ അദ്ധ്യാപ കരോ രക്ഷിതാക്കളോ അല്ലാത്തവർ
കുട്ടികളോടൊപ്പം യാത്രാ സംഘത്തിൽ ഉണ്ടായിരിക്കുവാൻ പാടില്ല. വിദ്യാർത്ഥി കളിൽ നിന്നും അമിതമായ തുക ഈടാക്കരുത്. കൂടാതെസാമ്പത്തി കമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുകൂടി പങ്കാളികളാകാൻ
സാധിക്കുന്ന സ്ഥലങ്ങൾ മാത്രമേ യാത്രയ്ക്കായി തെരഞ്ഞെടുക്കാവൂ.
യാത്രാചെലവ്. ഭക്ഷണ ചെലവ്, താമസ സൗകര്യം എന്നിവ സംബന്ധിച്ച
വിവരങ്ങൾ പി.ടി.എ. കമ്മിറ്റിയിൽ നൽകി അംഗീകാരം വാങ്ങണം. സാമ്പത്തിക ലാഭത്തിനുവേണ്ടി നിശ്ചിത നിലവാരവും, സുരക്ഷിതത്വവും ഇല്ലാത്ത
താമസ സൗകര്യങ്ങൾ ക്രമീകരിക്കാൻ പാടില്ല. കൂടാതെ ശുചിത്വവും
ആരോഗ്യകരവുമായ ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
സന്ദർശിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സവിശേഷതകൾ, സുരക്ഷാ സംവിധാനം
എന്നിവയെ കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിയിരിക്കേണ്ടതാണ്.
യാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളിൽ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കണം. 15 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ 15 വിദ്യാർത്ഥിനികൾക്ക് ഒരു
അദ്ധ്യാപിക എന്ന നിബന്ധന കർശനമായും പാലിക്കേണ്ടതാണ്.
ഉന്നത നിലവാരം പുലർത്തുന്നതും പഠനത്തോട് ബന്ധപ്പെട്ടതും ആയ ടൂർ
പരിപാടികൾ മാത്രമേ നടത്താൻ പാടുള്ളൂ. ടൂർ കഴിഞ്ഞ ഉടനെ അതിന്റെ ഒരു റിപ്പോർട്ട് ടൂർ കൺവീനർ പ്രിൻസിപ്പാളിന് സമർപ്പിക്കേണ്ടതാണ്. റിപ്പോർട്ടിൽ കുട്ടികളിൽ നിന്നും പങ്കെടുത്തവരിൽ നിന്നും
അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്ത ണ്ടതാണ് തുടങ്ങിയ നിർദ്ദേശങ്ങളാണ് പൊതു വിദ്യാഭ്യാസ വകപ്പ് ഡയറക്ടർ നൽകിയിട്ടുള്ളത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: