അഴിമതി നടത്താ പിണറായി സർക്കാർ ഗവേഷണം നടത്തുന്നു: സതീശൻ പാച്ചേനി

ഇരിട്ടി: നിയമങ്ങൾ കാറ്റിൽ പറത്തി ബ്രൂവറി – ഡിസ്റ്റലറികൾ സ്വന്തക്കാർക്ക് അനുവദിച്ച സർക്കാർ നടപടി സംസ്ഥാനം കണ്ട ഏറ്റവും വലിയ

അഴിമതിയിലൊന്നാണെന്നും സിപിഎം നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാറിന്റെ ഓരോ വകുപ്പും അഴിമതി നടത്തുവാൻ ഗവേഷണം നടത്തുകയാണെന്നും സതീശൻ പാച്ചേനി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുകയും അഴിമതി മാത്രം നടത്തുകയും ചെയ്യുന്ന സമീപനമാണ് ഈ സർക്കാറിന്റെ മുഖമുദ്ര.ജനക്ഷേമ നടപടികൾ ഒന്നും ചെയ്യാനാവാതെ പാർട്ടി ഫാസിസ്റ്റ് സമീപനം ഗവൺമെന്റ് നയങ്ങളിലും പിണറായി അനുവർത്തിക്കുകയാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട ഈ സർക്കാറിന് ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളെപ്പോലും വിശ്വാസത്തിലെടുക്കുവാൻ കഴിയുന്നില്ല. വകുപ്പുകളിൽ സ്വന്തക്കാരെ ഉപയോഗപ്പെടുത്തി അഴിമതി നടത്തുവാൻ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് സതീശൻ പാച്ചേനി പറഞ്ഞു. അഴിമതിയുടെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണ്. റാഫേൽ യുദ്ധ വിമാന ഇടപാടിൽ 40,000 കോടിയുടെ അഴിമതി നടത്തിയ മോദി സർക്കാർ പെട്രോൾ ഡീസൽ പാചകവാതകവില ദിനം തോറും കൂട്ടി പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അഡ്വ.സണ്ണി ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. പി.കെ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുണ്ടേരി, ചന്ദ്രൻ തില്ലങ്കേരി, ജോർജ്കുട്ടി ഇരുമ്പുകുഴി, തോമസ് വർഗീസ്, പടിയൂർ ദാമോദരൻ മാസ്റ്റർ, പി.സി.രാമകൃഷ്ണൻ, സി.അബ്ദുള്ള, എം.കെ.മുഹമ്മദ്,ബിപിൻ തോമസ്, സി.അശ്റഫ്, പി.എ.നസീർ നസീർ നെല്ലൂർ, സമീർ പുന്നാട് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: