കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബറിൽ.

കണ്ണൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ 31-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കണ്ണൂർ
ജില്ലാ സമ്മേളനം

ഒക്ടോബർ 15, 16 തിയതികളിൽ കേളകം ഉജ്ജയിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എംഎൽഎ അഡ്വ. സണ്ണി ജോസഫ് സമ്മേളനം
ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കെ ഇ ഡബ്ല്യു എസ് എ സംസ്ഥാന പ്രസിഡണ്ട് വി. എസ്. സജീവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ
സംസ്ഥാന ജനറൽ സെക്രട്ടറി പി തമ്പാൻ, സംസ്ഥാന ഖജാൻജി വി.വി. പ്രസന്നൻ, സംസ്ഥാന ഓർഗനൈസ് സെക്രട്ടറി ടി. വി. കുമാരൻ,
ജില്ല പ്രസിഡണ്ട് വിനോദ് കാണി,
ജില്ല സെക്രട്ടറി എൻ.കെ ശശീധരൻ,
ജില്ല ഖജാൻജി പി രഞ്ജിത്ത് തുടങ്ങിയവർ സംസാരിക്കും .
സമ്മേളനത്തിന്റെ ഭാഗമായി ആധുനിക ഇലക്ട്രിക്കൽ പ്ലംബിഗ് ഉൽപ്പന്നങ്ങളുടെ എക്സിബിഷൻ ഉണ്ടാകുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.ഭാരവാഹികളായ വിനോദ് കാണി, സുജിത്ത് പി എസ്,
ഗോവിന്ദൻ കെ ആർ, എം സജീവൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: