ലോക സാന്ത്വന പരിചരണ ദിനം പേപ്പര്‍ പേന നിര്‍മ്മാണ പരിശീലനത്തോടെ ആരംഭിച്ചു

തലശ്ശേരി : മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലോക സാന്ത്വന പരിചരണ ദിനം പേപ്പര്‍ പേന നിര്‍മ്മാണ പരിശീലനത്തോടെ ആചരിച്ചു. ലോക സാന്ത്വന പരിചരണ ദിനത്തോടനുബന്ധിച്ചു

മലബാര്‍ കാന്‍സര്‍ സെന്റര്‍ സാന്ത്വന പരിചരണ വിഭാഗത്തിന്റെയും, തലശ്ശേരി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ വനിതാ വിഭാഗത്തിന്റെയും സംയുക്താഭിമുഘ്യത്തില്‍ എം. സി. സി. അക്കാദമിക് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ ഡയറക്ട്ര്‍ ഡോ: സതീശന്‍ ബി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാന്ത്വന പരിചരണ വിഭാഗം മേധാവി ഡോ: എം. എസ്. ബിജി, തലശ്ശേരി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ വനിതാ വിഭാഗം പ്രസിഡണ്ടും പാത്തോളജിസ്റ്റുമായ ഡോ:സിതാര അരവിന്ദ്പുനരധിവാസ കൂട്ടായ്മയായ സൃഷ്ടിയുടെ പ്രസിഡണ്ട് ശ്രീ. രാമദാസ്, സെക്രട്ടറി ശ്രീമതി. ഷീല എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീമതി. സഫീറ ആമിന്‍, എം. സി. സി. യിലെ അര്‍ബുദ രോഗ വിമുക്തരായവരുടെ പുനരധിവാസ സംരംഭമായ സൃഷ്ടിയിലെ അംഗങ്ങള്‍ക്കായി പേപ്പര്‍ പേന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുകയുണ്ടായി. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി, പ്രസ്തുത പേനകള്‍ എം. സി. സി. യിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികളും ഉപയോഗിക്കേണ്ടതിന്റെ സാധ്യതകള്‍ പരമാവതി പ്രയോജനപ്പെടുത്തുമെന്ന് ഡയറക്ട്ര്‍ ചടങ്ങില്‍ അറിയിക്കുകയുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: