മയ്യഴി പള്ളിയിൽ മാനവ സൗഹൃദ സംഗമം 15 ന്

തലശ്ശേരി: .മത മൈത്രിയുടെ തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസാ ദേവാലയത്തിലെ

പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 15ന് വൈ: 5 മണിക്ക് മേരി മാതാ കമ്യൂണിറ്റി ഹാളിൽ മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു.
കോഴിക്കോട് രൂപതാദ്ധ്യക്ഷൻ ഡോ: വർഗ്ഗീസ് ചക്കാലക്കലിന്റെ അദ്ധ്യക്ഷതയിൽ അബ്ദുൾ സമദ് സമദാനി എം – പി.ഉൽഘാടനം ചെയ്യും. ഡോ: വി.രാമചന്ദ്രൻ എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ എസ്.മാണിക്ക ദീപൻ, നഗരസഭാ കമ്മീഷണർ അമൻ ശർമ്മ, സ്വാമി അമൃതകൃപാനന്ദപുരി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ.ടി.അയൂബ്, എ.വി.ചന്ദ്രദാസൻ തുടങ്ങിയവർ സംസാരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: