കുഞ്ഞിനെ ചോറൂണിന് കൊണ്ടുപോകവെ യുവതി കുഴഞ്ഞുവീണ് മരിച്ചു.

മട്ടന്നൂര്‍: ആറുമാസം പ്രായമായ കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് ചോറൂണിനു കൊണ്ടുപോകവേ യുവതി കുഴഞ്ഞുവീണു മരണപ്പെട്ടു. അലച്ചേരി ഹരിദാസ്- നിര്‍മ്മല ദമ്പതികളുടെ ഏകമകള്‍ കെ കെ നിഷ(30) യാണ് യാത്രാമധ്യേ വാഹനത്തില്‍ കുഴഞ്ഞുവീണത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നുകാലത്ത് 10.30 ഓടെയാണ് സംഭവം. ഭര്‍ത്താവ്: വെളിയമ്പ്ര അള്ളോത്ത് ബിജേഷ്. മകന്‍: ഹൃതുദേവ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: