കണ്ണൂർ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ സി.പി.എം പ്രാദേശിക നേതാക്കളുടെ വിളയാട്ടം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദ്യാർഥികൾക്ക് മാത്രം പ്രവേശനാനുമതി നൽകിയ ഇന്നലെ മാധ്യമപ്രവർത്തകർക്കു പോലും പ്രവേശനം ഇല്ലാത്ത ഏപ്രൺ ഭാഗത്തേക്ക് പോകുന്ന ഫയർ എൻജിൻ വിഭാഗത്തിൽ സിപിഎം പ്രാദേശിക നേതാക്കളുടെ വിളയാട്ടം.സി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ ദിവാകരൻ , സി പി എം പഴശ്ശി ലോക്കൽ കമ്മിറ്റി അംഗം അജേഷ് എന്നിവരാണ് ഫയർ എഞ്ചിൻ വാഹനത്തിൽ കയറി ഫോട്ടോ എടുത്തത്.കഴിഞ്ഞ ഒരുമാസത്തിനിടെ എയർഇന്ത്യയുടെയും ഇൻഡിഗോയുടെ വിമാനങ്ങൾ കാലിബ്രേഷന് വന്ന സമയത്തും മാധ്യമപ്രവർത്തകരെ വളരെ വിശദമായി പരിശോധന നടത്തിയാണ് ഈ ഭാഗത്തേക്ക് പ്രവേശനം നൽകിയത്.

കഴിഞ്ഞദിവസം ഡോണിയർ വിമാനം വന്നപ്പോൾ ആരെയും പ്രവേശനം നൽകിയിരുന്നില്ല. അങ്ങനെയുള്ള മേഖലയിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ കയറുകയും നാലു കോടി രൂപ വിലമതിക്കുന്ന ഫയറെഞ്ചിൻ വാഹനത്തിൽ കയറി ഫോട്ടോയെടുക്കുകയും ചെയ്തത് സുരക്ഷാ ഉദ്യോഗസ്ഥർ ഇവർക്ക് നൽകുന്ന പരിഗണനയാണ് .മറ്റുള്ളവർക്ക് പ്രവേശനം നിരസിക്കുമ്പോൾ സിപിഎം നേതാക്കൾക്ക് കവാടങ്ങൾ തുറന്നു കൊടുക്കുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കാണാൻ സാധിക്കുന്നത്. നേരത്തെ വിമാനത്താവളത്തിലെ നിയമനവുമായി ബന്ധപെട്ടും സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമായിരുന്നു. സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യം പ്രതിപക്ഷപാര്‍ട്ടികള്‍ ഉന്നയിച്ചു കഴിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: