കണ്ണൂരിൽ ആയിരങ്ങൾ അണിനിരന്ന നാമജപയാത്ര

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സേവ് ശബരിമല മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന നാമജപയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ബുധനാഴ്ച വൈകീട്ട് 4.30-ഓടെ കണ്ണൂർ കനകത്തൂർ കാവ് പരിസരത്തുനിന്ന് ആരംഭിച്ച യാത്രയിൽ പങ്കെടുക്കാൻ സ്ത്രീകളടക്കം വൻ ജനാവലിയാണ് എത്തിച്ചേർന്നത്. പ്രഭാത് ജങ്‌ഷൻ, പ്ലാസ ജഗ്‌ഷൻ, സ്റ്റേഷൻറോഡ്, മുനീശ്വരൻ കോവിൽ റോഡ്, പഴയ ബസ് സ്റ്റാൻഡ്‌, കാൽടെക്സ് ജങ്‌ഷൻ വഴി കളക്ടറേറ്റ് ചുറ്റി സ്റ്റേഡിയം കോർണറിൽ എത്തിച്ചേർന്നു. ക്ഷേത്രം തന്ത്രിമാർ, ഹൈന്ദവ സംഘടനാ പ്രതിനിധികൾ, സമുദായ നേതാക്കൾ, ഗുരുസ്വാമിമാർ, ഭജനമഠങ്ങളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ, അയ്യപ്പഭക്തർ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേഡിയം കോർണറിൽ നടന്ന പ്രതിഷേധസംഗമത്തിൽ സുരേഷ് രവിവർമ അധ്യക്ഷത വഹിച്ചു. കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

എ.വി.കേശവൻ, എം.അർജുനൻ, പുഷ്കരൻ നീർക്കടവ്, സുശീൽകുമാർ, വി.പി.ദാസൻ, രമേശൻ ആചാരി, ജയനാരായണൻ നമ്പൂതിരിപ്പാട്, പി.പി.രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി. ദേശീയ സമിതി അംഗം സി.കെ.പദ്‌മനാഭൻ, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, കെ.രഞ്ജിത്ത് തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: