കോവിഡ് ബാധിച്ച് പയ്യന്നൂര്‍ സ്വദേശിയായ ആരോഗ്യ പ്രവർത്തകന്‍ മരിച്ചു

5 / 100

കണ്ണൂരിൽ ആരോഗ്യപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓഫീസ് അസിസ്റ്റന്റാണ്.

ഇതുൾപ്പെടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.

ഇടുക്കിയിൽ മുളകരമേട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. 55 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

വയനാട്ടിൽ ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ് മരിച്ചത്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം സംഭവിച്ചത്. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ ആദ്യ ഘട്ടത്തിൽ തന്നെ ഐസിയുവിൽ ആയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: