വി​വാ​ഹ​ത്ത​ലേ​ന്ന് സ്വ​ര്‍​ണ​വും വ​സ്ത്ര​ങ്ങ​ളും വാങ്ങാന്‍ പോ​യ വരനെ കാണാനില്ല; പ​രാ​തി​യു​മാ​യി വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍

പ​യ്യ​ന്നൂ​ര്‍: വി​വാ​ഹ​ത്ത​ലേ​ന്ന് സ്വ​ര്‍​ണ​വും വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി പോ​യ പ്ര​തി​ശ്രു​ത വ​ര​നെ കാ​ണാ​താ​യി. വ​യ​ക്ക​ര സ്വ​ദേ​ശി​യും കോ​റോ​ത്തെ താ​മ​സ​ക്കാ​ര​നു​മാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നെ​യാ​ണ് കാ​ണാ​താ​യ​ത്. ത​ളി​പ്പ​റ​മ്ബ് ചെ​റി​യൂ​രി​ലെ യു​വ​തി​യും യു​വാ​വു​മാ​യു​ള്ള വി​വാ​ഹം തീ​രു​മാ​ന​പ്ര​കാ​രം ഇ​ന്ന​ലെ ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു.​വ​ധു​വി​ന്‍റെ വീ​ട്ടി​ല്‍ ര​ണ്ടാ​യി​രം ക്ഷ​ണി​താ​ക്ക​ള്‍​ക്കു​ള്ള ബി​രി​യാ​ണി​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.​ അ​പ്പോ​ഴാ​ണ് വ​ര​നെ കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മെ​ത്തി​യ​ത്.​തി​രു​വോ​ണ ദി​വ​സം ഉ​ച്ച​യോ​ടെ സ്വ​ര്‍​ണ​വും വ​സ്ത്ര​ങ്ങ​ളും വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ വ​ര​ന്‍ പി​ന്നീ​ട് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യി​ല്ല എ​ന്ന വി​വ​ര​മാ​ണ് പി​ന്നീ​ട​റി​ഞ്ഞ​ത്. ഇ​തേ തു​ട​ര്‍​ന്ന് വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു.​തൊ​ട്ടു​പി​ന്നാ​ലെ വ​ര​നെ കാ​ണ്മാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി വ​ര​ന്‍റെ ബ​ന്ധു​ക്ക​ളും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കാ​ണാ​താ​യ​ത് മു​ത​ല്‍ വ​ര​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: