തമിഴ്‌നാട്ടില്‍ വാഹനാപകടം: നാല് മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു

തമിഴ്നാട് ദിണ്ടിഗല്‍ വാടിപ്പട്ടിയില്‍ കാറുകളും ബൈക്കും കൂട്ടിയിടിച്ച്‌ നാല് മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം കുറ്റിപ്പുറം പേരശന്നുര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ ഡ്രൈവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍, ബൈക്ക് യാത്രികന്‍ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

തീര്‍ത്ഥയാത്രയ്ക്ക്ക് ഏര്‍വാടിയിലേക്ക് പോയ റസീനയും കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറ‍‍‍‍‍ഞ്ഞു. തൊട്ടുപിന്നാലെ വന്ന ബൈക്ക് മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ ഡ്രൈവറും റസീനയും അപകട സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: