ടി.പിയെ കൊന്നയാൾ തന്റെ ഭാര്യയെ അടിച്ചുമാറ്റിയെന്ന യുവാവിന്റെ പരാതിയില് ഞെട്ടി കേരളം

വടകര : ടി.പി. ചന്ദ്രശേഖരനെ കൊന്ന കേസിലെ പ്രതി തന്റെ ഭാര്യയെ അടിച്ചുമാറ്റിയെന്ന യുവാവിന്റെ

പരാതിയില് ഞെട്ടി രാഷ്ട്രീയ കേരളം !
കിര്മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് ബഹറിനില് ജോലി ചെയ്യുന്ന വടകര സ്വദേശിയാണ് വടകര ഡി.വൈ.എസ്.പിക്ക് പരാതി നല്കിയിരിക്കുന്നത്.
മൂന്നുമാസം മുന്പ് വീടു വിട്ടിറങ്ങിയതായാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള് നിയമപരമായി വേര്പിരിഞ്ഞിട്ടില്ലെന്നും നിലവില് തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില് യുവാവ് പറയുന്നുണ്ട്.
പരാതി വടകര സി.ഐയ്ക്ക് കൈമാറിയതിനെ തുടര്ന്ന് വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി.
മറ്റൊരാളുടെ കൂടെ പോയ ഭാര്യയില് നിന്നും നിയപരമായ വിടുതല് വേണമെന്നും ഭാര്യ കൂടെ കൂട്ടിയ എട്ടും അഞ്ചും വയസുള്ള മക്കളെ തിരികെ വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
കിര്മാണി മനോജെന്ന മാഹി പന്തലക്കല് സ്വദേശി മനോജ് കുമാറിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വിയ്യൂര് സെന്ട്രല് ജയിലില് ജീവപര്യന്തം തടവില് കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില് ഇറങ്ങിയാണ് വിവാഹം കഴിച്ചത്. ടി.പി ചന്ദ്രശേഖരന്റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്മാണി മനോജ് വടകരയില് നിന്നും 800 കിലോമീറ്റര് അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന് കോവില് വച്ചുതാലി കെട്ടിയത്. വിവാദം പേടിച്ച് പാര്ട്ടി പ്രവര്ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള് മാത്രമാണ് കല്ല്യാണത്തില് പങ്കെടുത്തിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: