കോളജുകൾക്ക് ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾക്ക് ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും. പ്രളയത്തെ തുടര്ന്ന്

അധ്യയന ദിനങ്ങള് നഷ്ടമായതിനെ തുടർന്നാണ് തീരുമാനം.
കോഴ്സുകള് സമയബന്ധിതമായി പൂര്ത്തിയാക്കാന് ശനിയാഴ്ചകള് ഉള്പ്പെടെയുള്ള അവധി ദിവസങ്ങളില് ആവശ്യമായ ക്രമീകരണങ്ങള് ചെയ്ത് ക്ലാസ്സ് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളജുകള്ക്കും സര്വകലാശാലകള്ക്കും നിര്ദേശം നല്കി.
ഇത് സംബന്ധിച്ച് അതാത് സർവകലാശാലകൾക്കും കോളജുകൾക്കും തീരുമാനങ്ങൾ കൈക്കൊള്ളാം. ചില സ്ഥലങ്ങളിൽ കൂടുതൽ അധ്യയനദിനങ്ങൾ നഷ്ടമായ പശ്ചാത്തലത്തിലാണ് അതാത് സർവകലാശാലകൾക്കും കോളജുകൾക്കും തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള നിർദേശം നല്കിയിരിക്കുന്നതെന്നു ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: