ജിദ്ധയിൽ മരണപെട്ട കൂത്തുപറമ്പ് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും

കൂത്തുപറമ്പ് : സൗദിയിൽ മരണപെട്ട കൂത്തുപറമ്പ് സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ച് സംസ്കരിക്കും.

ആയിത്തര മമ്പറം കമാൽമുക്ക് അനുശ്രീയിൽ മലപ്പിലായി മനോഹരൻ (55) ആണു മരിച്ചത്. ജിദ്ദയിൽ ജോലി സ്ഥലത്തായിരുന്നു മരണം. ആയിത്തര മീഞ്ചിറയിലെ പരേതനായ ഈരായി ഗോവിന്ദന്റെയും മലപ്പിലായി ശാന്തയുടെയും മകനാണ്. ഭാര്യ: ഈരായി ലീല. മകൾ: അനുശ്രീ (ബിഡിഎസ് വിദ്യാർഥിനി). സഹോദരങ്ങൾ: മോഹനൻ, മഹേഷ് ബാബു, സുശീല, സുലോചന, സുജാത, സുബജ. ആയിത്തര മീഞ്ചിറയിൽ വൈകിട്ട് 3ന് പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: