തളിപ്പറമ്പ് മിനി സിവില്‍സേറ്റേഷന് പിന്നിലായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു

തളിപ്പറമ്പ് : ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തളിപ്പറമ്പ് താലൂക്കോഫിസ് വളപ്പിലെ

മിനി സിവില്‍സേറ്റേഷന് പിന്നിലായി പ്ലാസ്റ്റിക്ക മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു.

താലൂക്ക് സപ്ലൈ ഓഫിസ്, ആര്‍.ടി.ഒ, ട്രഷറി, ഇലക്ഷന്‍ വിഭാഗം തുടങ്ങി അതിപ്രധാനമായ ഇരുപത്തിഎട്ടോളം ഓഫിസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

എല്ലാ ഓഫിസുകളില്‍ നിന്നുമുളള പേപ്പര്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്ക നിര്‍മ്മിതമായ മദ്യക്കുപ്പികളും കുടിവെളള കുപ്പികളും കത്തിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

ദിനം പ്രതി നൂറുക്കണക്കിന് ആളുകള്‍ വന്നുപോകുന്ന ഇവിടെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വര്‍ദ്ധിച്ചു വരുന്ന ജൈവ അജൈവ മാലിന്യങ്ങളുടെ കൂമ്പാരം പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്.

താലൂക്കോഫീസ് വളപ്പില്‍ മദ്യക്കുപ്പികള്‍ കാണാനിടയായത് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ ഇവിടം താവളമാക്കുന്നു എന്നതിന്റെ സൂചനയാണെന്ന് നാട്ടുകാര്‍ പറയുന്നു.

മദ്യം കുടിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഗ്ലാസകളും ചിതറിക്കിടക്കുകയാണ്. മാലിന്യ സംസ്‌ക്കരണത്തെക്കുറിച്ചും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെയും സര്‍ക്കാര്‍തലത്തില്‍ ബോധവല്‍ക്കരണവും നിയമ നിര്‍മ്മാണവുമൊക്കെ നടത്തുമ്പോള്‍ അവ 1 നടപ്പിലാക്കേണ്ട സ്ഥാപനങ്ങളില്‍ തന്നെ ലംഘിക്കപ്പെടുന്ന കാഴ്ച്ചയാണ് തളിപ്പറമ്പ് താലൂക്കോഫിസ് വളപ്പില്‍ കാണുന്നത്.

ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നതിന് കാരണമായേക്കാവുന്ന മാലിന്യ കൂമ്പാരം നീക്കം ചെയ്യുന്നതിനും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയുന്നതിനും അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: