കണ്ണൂര് ബൈപാസ് കുടിയിറക്കലിനെതിരെ സമരം ശക്തമാവുന്നു; വി.ഐ.പികള്ക്കു വേണ്ടി ജനവാസ കേന്ദ്രത്തിലൂടെ അലൈന്മെന്റ് മാറ്റിയെന്ന് ആരോപണം

കണ്ണൂര് ബൈപാസ് കുടിയിറക്കലിനെതിരെ സമരം ശക്തമാവുന്നു; വി.ഐ.പികള്ക്കു

വേണ്ടി ജനവാസ കേന്ദ്രത്തിലൂടെ അലൈന്മെന്റ് മാറ്റിയെന്ന് ആരോപണം: ട്രോള് കമ്ബനിക്കു ലാഭമുണ്ടാക്കാന് വേണ്ടിയുള്ള സര്ക്കാര് നയം തിരുത്തണമെന്ന് സമരക്കാര്

കണ്ണൂര്: ദേശിയ പാതാ ബൈപാസിനെതിരെ കണ്ണൂരില് മറ്റൊരു സമരം കൂടി ശക്തമാവുന്നു. പാപ്പിനിശ്ശേരി -ചാല ബൈപാസിനുവേണ്ടി വേളാപുരം -കോട്ടക്കുന്ന്-പാപ്പിനിശ്ശേരി-തുരുത്തി- അത്താഴക്കുന്ന്-കല്ലുകെട്ടുചിറ-എന്നിവിടങ്ങളിലെ കുടിയിറക്കു ഭീഷണി നേരിടുന്നവരുടെ സമരമാണ് കലക്ട്രേറ്റിന് മുന്നില് നടക്കുന്നത്. ദേശീയ പാതാ ബൈപാസിന്റെ പേരില് പാവങ്ങളെ തെരുവില് വലിച്ചെറിയുകയാണ് അധികൃതരും സര്ക്കാറും ചെയ്യുന്നതെന്ന് സമരം ഉത്ഘാടനം ചെയ്തു കൊണ്ട് കെ.എം. ഷാജി ആരോപിച്ചു. പാവങ്ങളെ മാത്രം ബൈപാസ് ഇരകളാക്കി മാറ്റി വി.ഐ.പി.
കളെ രക്ഷിക്കുന്നതിന്റെ പിറകില് ആരാണെന്ന് വ്യക്തമാകണം. സര്ക്കാര് അനുകൂല എംഎല്എ അതിനു വേണ്ടി ഹൈവേ അധികാരികള്ക്ക് കത്ത് നല്കിയതായും ആരോപണമുയര്ന്നിട്ടുണ്ട്.
അടുത്ത കാലത്ത് ഭൂമി വാങ്ങിക്കൂട്ടിയവരും ഫാക്ടറി ഉടമകളും മത പുരോഹിതരുടെ സ്ഥാപന മേധാവികളും ഇത്തരം നീക്കം നടത്തിയതായി വിവരമുണ്ട്. നേരത്തെയുള്ള അലൈന്മെന്റ് അട്ടിമറിച്ചാണ് ജനവാസ കേന്ദ്രത്തിലൂടെയുള്ള പുതിയ അലൈന്മെന്റ് ദേശീയ പാതാ അധികാരികള് വിഞ്ജാപനം ചെയ്തത്. ഇത് മാറ്റി പഴയ നിലയിലേക്ക് കൊണ്ടു വരണം. ആദ്യത്തെ അലൈന്മെന്റ് അട്ടിമറിച്ചതിന്റെ പിന്നില് ആരാണെന്ന് വ്യക്തമാകണം. ഇക്കാര്യത്തില് ദുരൂഹമായ ഇടപെടല് നടന്നിട്ടുണ്ട്. ഷാജി പറയുന്നു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ടോള് കമ്ബനികളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന് ആരോപിച്ചു. ഉപവാസ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ വീട് പൊളിച്ചാല് പോലും ലാഭം ടോള് കമ്ബനിക്കാണ് ലഭിക്കുക. ഇതിന്റെ തെറി കേള്ക്കേണ്ടതും ചിലവു വഹിക്കേണ്ടതും സര്ക്കാറാണ്. ടോള് പിരിവ് കൂട്ടിയാല് സാധനങ്ങള്ക്ക് വില വര്ദ്ധിക്കും. ചരക്കു ലോറികള് അതിന്റെ പണവും സാധനങ്ങളിലൂടെ സാധാരണക്കാരന്റെ ചുമലില് കെട്ടിവെക്കും. ഇതെല്ലാം ജനങ്ങള് തിരിച്ചറിയുമ്ബോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടു പോകുന്ന റോഡിന്റെ അലൈന്മെന്റ് എത്രയും വേഗം തിരുത്തണമെന്നും അത് ജനങ്ങളിലേക്ക് എത്തിക്കണമെന്നും നീലകണ്ഠന് പറഞ്ഞു.
സമരത്തിന് ഐക്യദാര്ഡ്യം പ്രകടിപ്പിച്ചു കൊണ്ട് കോണ്ഗ്രസ്സ് പ്രവര്ത്തകര് മാര്ച്ച് നടത്തി. ഓള് ഇന്ത്യാ അണ് ഓര്ഗനൈസ്ഡ് വര്ക്കേഴ്സ് കോണ്ഗ്രസ്സും സമരത്തിന് പിന്തുണയുമായെത്തി. കീഴാറ്റൂര് സമരത്തിന്റെ ചുവട് പിടിച്ച് ഈ പ്രദേശങ്ങളിലെ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. സമര സമിതി കണ്വീനര് നിശില് കുമാര് അധ്യക്ഷനായിരുന്നു. വിവിധ കക്ഷി നേതാക്കളായ അബ്ദുള് ഖാദര് മൗലവി, രാജീവന് എളയാവൂര്, സി.ബാലകൃഷ്ണന്, സി. സീനത്ത്, കെ.വി.ഹാരിസ്, സൈനുദ്ദീന് കരിവെള്ളൂര്,സി.പുരുഷോത്തമന്, എന്നിവരും അഭിവാദ്യം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: