കണ്ണൂരിൽ നിന്ന് ആദ്യ വിമാനം ഒക്ടോബർ 29 ന്: എയർ ഇന്ത്യയുടെ ഷെഡ്യൂൾ റെഡി.

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുന്നതിനുള്ള എയർ ഇന്ത്യയുടെ

ഷെഡ്യൂൾ തയാർ. വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്തമാസം അവസാനത്തോടെനടത്തുമെന്ന് സിർക്കാർ പ്രഖ്യാപിച്ച സാഹചര്യ
ത്തിലാണ് എയർ ഇന്ത്യ ഷെഡൾ പുറത്തുവിട്ടത്. ഒക്ടോബർ 29
മുതൽ സർവീസ് ആരംഭിക്കുന്നതിനാണ് തീരുമാനം. തീയതിയും സമയവും നിശ്ചയിച്ചെങ്കിലും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ അബുദാ
ബി, ദുബായ്, മസ്കറ്റ്, ഒമാൻ, റിയാദ്, ദമാം, ഷാർജ എന്നീ ഏഴു
രാജ്യങ്ങളിലേക്കാണ് സർവീസ്.ദിവസം മൂന്നു സർവീസുകൾ ന
ടത്താനാണ് ധാരണയായിട്ടുള്ളത്. അടുത്തദിവസം നടക്കുന്ന
സിവിൽ ഏവിയേഷൻ അധികൃതരുടെ പരിശോധനയിൽ തടസ
ങ്ങളുണ്ടായാൽ ഷെഡ്യൂളിൽ മാറ്റമുണ്ടാകും. എയർ ഇന്ത്യയ്ക്ക
പുറമെ ജെറ്റ് എയർവേസ്, ഗോഎയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾക്കും കണ്ണൂരിൽനിന്ന് സർവീസ് നടത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ലൈസൻസിനായുള്ള ഡയറക്ടർ ജനറൽ ഓഫ്സിവിൽ ഏവിയേഷന്റെ (ഡിജി
സിഎ) പരിശോധന 17,18,19 തീയതികളിൽ നടക്കുമെന്നാണ് വിവരം.
ഇന്ന് ഡൽഹിയിൽ കിയാൽഅധികൃതരെ പങ്കെടുപ്പിച്ച് സിവിൽ ഏവിയേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്നയോഗത്തിൽ ഇതുസംബന്ധിച്ച്
തീരുമാനമുണ്ടാകും. മറ്റു തടസ്ങ്ങ ളൊന്നു മു ണ്ടായില്ലെങ്കിൽ
17ന് പരിശോധനാസംഘമെത്തും. ഡിജിസിഎ അംഗങ്ങളിൽചിലർ നേരത്തെ വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. 200 പേരെ കയറ്റാവുന്ന
യാത്രാവിമാനവും റൺവേയിൽഇറക്കി പരിശോധന നടത്തുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തിലെ റൺവേ, പാസഞ്ചർ ടെർമിനൽ, സുരക്ഷാ സംവിധാനങ്ങൾ,കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ എന്നിവയൊക്കെ പൂ
ർണസജ്ജമാണ്. ബ്യൂറോ ഓഫ്സിവിൽ ഏവിയേഷൻ സെക്യൂ
രിറ്റി (ബിസിഎഎസ്), എയർപോർട്ട് ഇക്കോണമികഗുലേറ്ററി അഥോറിറ്റി (എഇആർഎ), ഇൻസ്ട്രമെന്റ് ലാൻഡിംഗ് സിസ്റ്റം(ഐഎൽഎസ്) പരിശോധനകൾ വിജയകരമായാണ് പൂർത്തിയാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: