കുടിക്കാനായി വിതരണത്തിനെത്തിച്ച കുപ്പിവെള്ളത്തിൽ മാലിന്യം

വിതരണത്തിനെത്തിച്ച കുപ്പിവെള്ളത്തിൽ മാലിന്യകൂമ്പാരം. വെള്ളം കുടിച്ചവർക്ക് വയറുവേദന അനുഭവപ്പെട്ടതിനെ

തുടർന്ന് നടത്തിയ പരിശോധനയിലാണ് മലിനജലമാണെന്ന് കണ്ടെത്തിയത്. ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ കടയിൽ വിൽപ്പനക്കെത്തിച്ച ഓക്സിബ്ലൂ വെള്ളക്കുപ്പിയിലാണ് മാലിന്യം കണ്ടത്. വെള്ളക്കുപ്പിയിലെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ നിങ്ങൾ കേസ് കൊടുത്തോളു എന്നായിരുന്നു മറുപടി.

വിവരമറിഞ്ഞെത്തിയ ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസി. നസീർ ഇടവലത്ത് പന്ന്യന്നൂർ പഞ്ചായത്തധ്യക്ഷ എ.ശൈലജയെയും പാനൂർ പൊലീസിനെയും പരാതിയറിയിച്ചു. തുടർന്ന് പഞ്ചായത്ത് അധ്യക്ഷ ശൈലജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പാനൂർ എസ്.ഐ സന്തോഷ് എന്നിവർ ചേർന്ന് പാനൂരിലെ കുപ്പിവെള്ള വിതരണ കേന്ദ്രത്തിൽ പരിശോധന നടത്തി.അന്വേഷണത്തിൽ മംഗലാപുരത്ത് നിന്നാണ് കുടിവെള്ളമെത്തുന്നതെന്നും കല്ലികണ്ടിയിലാണ് ഏജൻസി പ്രവൃത്തിക്കുന്നതെന്നും വ്യക്തമായി. ജില്ലാ കലക്ടർ, ഡി.എം.ഒ അടക്കമുള്ള ഉന്നത അധികാരികൾക്കും ഇതു സംബന്ധിച്ച പരാതികൾ കൈമാറിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: