ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 13

International chocolate day

1500- പോർട്ടുഗീസ് നാവികനായ പെഡ്രോ ആൽവാരിസ് കബ്രാൾ കോഴിക്കോട് ആദ്യ യൂറോപ്യൻ ഫാക്ടറി തുറന്നു..

1899- അമേരിക്കയിലെ ആദ്യ റോഡപകടത്തിൽ കൊല്ലപ്പെട്ട വ്യക്തി എന്ന പേരിൽ Henry H Bliss ചരിത്രത്തിൽ ഇടം നേടി

1929- സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നേതാവ് ജതീന്ദ്രദാസ് ലാഹോർ ജയിലിൽ 69 ദിവസം നിരാഹാരം കിടന്ന് മരണപ്പെട്ടു..

1933- എലിസബത്ത് എം സി കോമ്പ് – ന്യൂസിലാൻഡ് പാർലമെന്റിലെ പ്രഥമ വനിത അംഗമായി

1934- .. നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാ വിവാഹം എന്ന സാമുഹ്യ വിപ്ലവം നടന്നു . വി ടി ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ വി.ടി യുടെ ഭാര്യാസഹോദരിയും വിധവയുമായ ഉമാദേവി അന്തർജനത്തെ എം. ആർ. ബി എന്ന വല്ലേരി മുല്ല മംഗലത്തെ രാമൻ ഭട്ടതിരിപ്പാട് വിവാഹം ചെയ്തു..

1948- Operation Polo- ഹൈദരബാദിനെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിക്കാനായ സൈനിക നടപടി തുടങ്ങി…

1974- ലണ്ടനിലെ japanese red army ഹേഗിലെ ഫ്രഞ്ച് അംബാസഡറെ തട്ടിക്കൊണ്ട് പോയി..

1992- ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപികരിക്കുവാൻ തീരുമാനം

1993- പാലസ്തീനിൽ ഇടക്കാല സ്വയം നിർണയ സർക്കാർ (palastine national authority) രൂപീകരിക്കാനും ഇസ്രയേൽ വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിൽ നിന്ന് പിൻവലിയാനുമുള്ള ഓസ്ലോ കരാർ ഒപ്പുവച്ചു..

1996- ലോക്പാൽ ബിൽ ലോക് സഭയിൽ ആദ്യമായി അവതരിപ്പിച്ചു…

ജനനം

1660- ഡാനിയൽ ഡഫാ.. ഫ്രഞ്ച് നോവലിസ്റ്റ്.. റോബിൻ സൺ ക്രുസോയുടെ ഉപജ്ഞാതാവ്..

1925- മലയാള ചിത്രകലാ , ശിൽപി എന്നി രംഗങ്ങളിലെ അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി എന്ന കെ എം വാസുദേവൻ നമ്പൂതിരി.. 2003 ൽ രാജാ രവിവർമ്മ പുരസ്കാരം നേടി..

1930- എസ് കെ മാരാർ – സാഹിത്യകാരൻ.. 2002 ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം..

1955… മലയാള ചലച്ചിത്ര സംഗീത സംവിധായകൻ ഔസേപ്പച്ചൻ…

1960- കെവിൻ കാർട്ടർ… പുലിറ്റ്സർ ജേതാവായ പത്ര ഫോട്ടോ ഗ്രാഫർ.. തെക്കൻ സുഡാനിൽ നിന്നെടുത്ത ഒരു ഫോട്ടൊ (വിശന്നു വലഞ്ഞ ഒരു കുട്ടിയെ ജിവനോടെ കഴുകൻ തിന്നുന്നത് ) യിലെ കുട്ടിയെ തനിക്ക് രക്ഷിക്കാനാവാത്തതിൽ മനം നൊന്ത് വിഷാദ രോഗിയായി ആത്മഹത്യ ചെയ്തു (1994)

1967- മൈക്കൽ ജോൺസൺ.. നാല് ഒളിമ്പിക് സ്വർണവും 8 ലോക ചാമ്പ്യൻഷിപ്പ് സ്വർണവും നേടിയ അമേരിക്കൻ അത്ലറ്റ്..

1969- ഷെയ്ൻ വാൺ. ആസ്ത്രേലിയയുടെ ക്രിക്കറ്റ് ബൗളിംഗ് ( സ്പിൻ) ഇതിഹാസം. 708 വിക്കറ്റുകൾ..

ചരമം

1943- മലയാള ഹാസ്യ സാഹിത്യകാരൻ സഞ്ജയൻ. യതാർഥ പേർ മണിക്കോത്ത് രാമുണ്ണി നായർ. തലശ്ശേരി സ്വദേശി

2012 – രംഗനാഥ് മിശ്ര.. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്.. ദേശീയ മനുഷ്യാവകാശ കമ്മിഷൻ പ്രഥമ ചെയർമാൻ

(എ ആർ ജിതേന്ദ്രൻ പൊതുവാച്ചേരി കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: