സംശയകരമായ സാഹചര്യത്തില്‍ നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റില്‍


പയ്യന്നൂര്‍: രാത്രി കാലപട്രോളിംഗിനിടെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട
നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി.
കാസറഗോഡ്
ഈസ്റ്റ് എളേരി പാറക്കടവ് ആയന്നൂരിലെ ഷൈജു ജോസഫിനെ(29)യാണ്പിടികൂടിയത്.
കഴിഞ്ഞ ദിവസം പാതിരാത്രിയിലാണ് സംശയകരമായ സാഹചര്യത്തില്‍ നൈറ്റ് പട്രോളിങ്ങിനിടയില്‍ ടൗണിൽ വെച്ച് ഇയാള്‍ പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായരുടെ പിടിയിലായത്.തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മൊബൈല്‍ഫോണ്‍ മോഷണം, റബ്ബര്‍ഷീറ്റ് മോഷണം, മാല കവർച്ച, കൊപ്ര മോഷണം തുടങ്ങിയ കേസിൽ വിവിധ സ്‌റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. രാത്രിയില്‍ എന്തിന് പയ്യന്നൂരിലെത്തിയെന്ന പോലീസിൻ്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ഇയാൾക്ക് കഴിയാത്തതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: