സംസ്ഥാനത്തെ പുഴകളുടെ ആഴം കൂട്ടുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം – കേരള കോണ്‍ഗ്രസ് (എം)

കണ്ണൂര്‍ -സംസ്ഥാനത്തെ എല്ലാ പുഴകളിലെയും മണ്ണും, മണലും നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

മുന്‍കാലങ്ങളില്‍ പഞ്ചായത്തും, റവന്യൂ വകുപ്പും മണല്‍ സംഭരിച്ച് വില്‍പ്പന നടത്തിയിരുന്നതുകൊണ്ട് കാലവര്‍ഷത്തില്‍ പുഴ കവിഞ്ഞൊഴുകി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നില്ല.മാത്രമല്ല പഞ്ചായത്തിന് വരുമാനവും നിര്‍മ്മാണരംഗത്ത് ന്യായമായ വിലയ്ക്ക് മണലും ലഭിച്ചിരുന്നു.

ഇന്ന് നിര്‍മ്മാണരംഗത്ത് ഏറ്റവും വലിയ ചിലവായി ക്വാറിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എംസാന്‍ന്റിന്റെ വില മാറിയിട്ടുണ്ട്.

മണല്‍ വാനുള്ള അനുവാദം നിര്‍ത്തിവെച്ച ശേഷമാണ് കാലവര്‍ഷത്തില്‍ മിക്ക പുഴകളും കരകവിഞ്ഞൊഴുകി വലിയ നാശനഷ്ടം വരുത്തിയിരിക്കുന്നത്.

ഈ വസ്തുതകള്‍ മനസ്സിലാക്കികൊണ്ട് പുഴയില്‍നിന്ന് മണല്‍ സംഭരിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് നിര്‍മാണമേഖലയെയും പുഴയുടെ ആഴംകൂട്ടി സാധാരണ ജനങ്ങളുടെ ഭൂമിയെയും,ഭവനങ്ങളെയും,കൃഷിയെയും സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു.സജി കുറ്റിയാനിമറ്റം, കെ.ടി സുരേഷ് കുമാര്‍, തോമസ് മാലത്ത്, സേവി വി.വി, സി ജെ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: